നിലാവ് പെയ്യുന്ന മരുക്കാടുകള്‍
ചരിത്രത്തിന് സാഹിത്യത്തിന്‍റെ പട്ടുകുപ്പായം തുന്നിയ എഴുത്തുകാരനാണ് നസീം ഹിജാസി. അമൂല്യ ചിന്തകള്‍ കോറിയിടുകയും മൂല്യബോധമുള്ള അനുവാചക വൃന്ദത്തെ സൃഷ്ടിക്കുയും ചെയ്തു പ്രതിഭാധനനായ ഈ ഉര്‍ദു നോവലിസ്റ്റ്. ആവിഷ്കാരത്തില്‍ സമകാലീനരില്‍നിന്നെല്ലാം വ്യത്യസ്തത പുലര്‍ത്തിയിരുന്ന അദ്ദേഹം തന്‍റെ കൃതികളിലോരോന്നിലും യുവഹൃദയങ്ങളില്‍ ഇസ്ലാമിക ബോധം സന്നിവേശിപ്പിക്കാനുതകുന്ന തരത്തിലുള്ള അനശ്വര കഥാ പാത്രങ്ങളെ സമ്മാനിച്ചു.
പങ്ക പങ്കിലവും സചാദാര രഹിതവുമായ സാങ്കല്‍പിക കഥയെഴുത്തുകൊണ്ട് വായനക്കാരുടെ ചിന്തകള്‍ മരവിക്കുകയും സര്‍ഗാത്മകത ചോര്‍ന്നുപോവുകയും ചെയ്യുന്ന പുതിയ കാലത്ത് നസീം ഹിജാസിയുടെ കൃതികള്‍ വീണ്ടും വീണ്ടും വായിക്കപ്പെടേണ്ടവയാണ്.
ഹിജാസിയുടെ ദാസ്താനെ മുജാഹിദ് എന്ന പ്രഥമ നോവലിന്‍റെ ഭാഷാന്തരമാണ് നിലാവ് പെയ്യുന്ന മരുക്കാടുകള്‍. മനോഹരമായ നസീമിയന്‍ ശൈലിയെ ചാരുതയോടെത്തന്നെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.
ഒറ്റച്ചെടിയില്‍ പൂത്ത പൂവാടിയെന്നും ഇസ്ലാമിക ചരിത്ര ബിന്ദുക്കളെ ലളിതവും ഭാവനാപരവുമായി കോര്‍ത്തിണക്കിയ കൃതിയെന്നുമൊക്കെ പറയാവുന്ന അപൂര്‍വ്വ ഇസ്ലാമിക നോവല്‍. കൈരളിയുടെ വായന ഇഷ്ടപ്പെടുന്ന തുടര്‍ച്ചയുടെ തുടക്കം.
പുസ്തകം
രചയിതാവ്- നസീം ഹിജാസി
വിവര്‍ത്തനം- മോയിന്‍ മലയമ്മ
ഹാദിയ പബ്ളിക്കേഷന്‍
ചെമ്മാട്
പേജ് ൨൨൪
വില ൧൨൦
Thursday, January 7, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment