Sunday, April 18, 2010

മുസ്ലിമിനൊരു വഴികാട്ടി

മുസ്ലിമിനൊരു വഴികാട്ടി

ഖാസി സി.എം. അബ്ദുല്ല മൌലവി- ഉത്തര മലബാറിന്‍റെ നവോത്ഥാന നായകന്‍

ഖാസി സി.എം. അബ്ദുല്ല മൌലവി- ഉത്തര മലബാറിന്‍റെ നവോത്ഥാന നായകന്‍

Friday, January 15, 2010

ബാപ്പുട്ടി ഹാജി ഒരു നിഷ്കാമ കര്‍മിയുടെ ജീവിതം

ബാപ്പുട്ടി ഹാജി
ഒരു നിഷ്കാമ കര്‍മിയുടെ ജീവിതം

ഫാഥിമ (റ) ഫാത്വിമ (റ)

ഫാഥിമ (റ)

ആഇശ (റ) ആയിശ (റ)

ആഇശ (റ)


തിരുമേനി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ ചൂടും വിയര്‍പ്പും കുളിരും ഇത്ര അനുഭവിച്ചവര്‍ വേറെയാരുമുണ്ടാവില്ല. മനുഷ്യ കുലത്തിന്‍റെ ഗുരുവിന്‍റെ കൂടെ നീണ്ട വര്‍ഷങ്ങള്‍... ജീവിച്ചിരിക്കുന്ന ഓരോ ദിവസത്തിന്‍റെയും ചരിത്ര നിര്‍മിതികള്‍ നടന്നിട്ടുള്ള ആ യുഗ പ്രഭാവന്‍റെ ആത്മാവ് അല്ലാഹുവിലേക്കുയര്‍ന്നുപോയത് അവരുടെ മടിത്തട്ടില്‍ വെച്ചുകൊണ്ടായിരുന്നു.
ആഇശ (റ) ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ വനിതയാണ്. പത്നിയാണ്.
ആയിശ (റ) ലോക വിശ്വാസികളുടെ ഉമ്മയാണ്. പ്രവാചക ജീവിതത്തിന്‍റെ സ്വകാര്യതകളില്‍പോലും പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് നമ്മെ പഠിപ്പിച്ചു തന്ന സ്വന്തം ഉമ്മ.
ആ ജീവിതത്തിലൂടെ ഒരു തീര്‍ത്ഥയാത്ര നടത്തുകയാണീ കൊച്ചു പുസ്തകം.

പുസ്തകം
രചയിതാവ്- മോയിന്‍ മലയമ്മ
ശിഫാ ബുക് സ്റ്റാള്‍
കോഴിക്കോട്

Thursday, January 7, 2010

ശൈഖ് അഹ്മദ് സര്‍ഹിന്ദി

ശൈഖ് അഹ്മദ് സര്‍ഹിന്ദി
ചിന്തയും നവോത്താനവും

കാസര്‍കോട് മുസ്ലിംകളുടെ ചരിത്രം

കാസര്‍കോട് മുസ്ലിംകളുടെ ചരിത്രം

മന്പുറം തങ്ങള്‍ ജീവിതം ആത്മീയത പോരാട്ടം

മന്പുറം തങ്ങള്‍
ജീവിതം ആത്മീയത പോരാട്ടം

ശാസ്ത്രത്തിലെ മുസ്ലിം പ്രതിഭകള്‍

ശാസ്ത്രത്തിലെ മുസ്ലിം പ്രതിഭകള്‍

നാം കണ്ടു നില്‍ക്കുകയായിരുന്നുവെന്ന് പറഞ്ഞ് നമ്മെ തൊട്ടുണര്‍ത്താന്‍ പ്രേരിപ്പിക്കുന്ന പുസ്തകം. ശാസ്ത്രവും ഇസ്ലാമും പരസ്പരം വിരുദ്ധമാണെന്ന പ്രചാരണം വരെ നമ്മുടെ നിസംഗതയില്‌നിന്നായിരുന്നു. മതാദ്ധ്യാപനങ്ങളില്‍നിന്ന് ഊര്‍ജ്ജമള്‍ക്കൊണ്ടാണ് ശാസ്ത്ര വിജ്ഞാനങ്ങളിലേക്ക് മുസ്ലിംകള്‍ കാലെടുത്തുവെച്ചത്. അത് ദൈവ കല്‍പനയുടെ പൂര്‍ത്തീകരണം മാത്രമായിരുന്നു അവര്‍ക്ക്. പാശ്ചാത്യന്‍ ശാസ്ത്ര ദര്‍ശനങ്ങളില്‍നിന്ന് വിഭിന്നമായി നിര്‍മാണാത്മകതയെ ഉള്‍ക്കൊണ്ട മദ്ധ്യ കാല മുസ്ലിം ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുന്ന കൃതി.
ഇമാം റാസി, ഇബ്നു സീന, ഇബ്നു റുഷ്ദ്, ഇബ്നു ഖല്‍ദൂന്‍, അല്‍ ബിറൂനി, അല്‍‌ ഖവാരിസ്മി തുടങ്ങി നിരവധി ശാസ്ത്ര കാരന്മാരുടെ സംഭാവനകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് പുസ്തകം. മദ്ധ്യകാല മുസ്ലിം പാരന്പര്യത്തെ പുനരുജ്ജീവിപ്പിക്കാനും സമകാലിക ലോകത്തിനനുസരിച്ച് അവയെ വികസിപ്പിക്കാനുമുള്ള ശ്രമങ്ങളിലേക്ക് നമ്മുടെ പഠനങ്ങള്‍ വളര്‍ന്നുവരേണ്ടതുണ്ടെന്ന് അവതാരികയില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി.

പുസ്തകം-
രചയിതാവ്- മോയിന്‍ മലയമ്മ ഹുദവി
ശിഫാ ബുക് സ്റ്റാള്‍
കോഴിക്കോട്

നിലാവ് പെയ്യുന്ന മരുക്കാടുകള്‍

നിലാവ് പെയ്യുന്ന മരുക്കാടുകള്‍


ചരിത്രത്തിന് സാഹിത്യത്തിന്‍റെ പട്ടുകുപ്പായം തുന്നിയ എഴുത്തുകാരനാണ് നസീം ഹിജാസി. അമൂല്യ ചിന്തകള്‍ കോറിയിടുകയും മൂല്യബോധമുള്ള അനുവാചക വൃന്ദത്തെ സൃഷ്ടിക്കുയും ചെയ്തു പ്രതിഭാധനനായ ഈ ഉര്‍ദു നോവലിസ്റ്റ്. ആവിഷ്കാരത്തില്‍ സമകാലീനരില്‍നിന്നെല്ലാം വ്യത്യസ്തത പുലര്‍ത്തിയിരുന്ന അദ്ദേഹം തന്‍റെ കൃതികളിലോരോന്നിലും യുവഹൃദയങ്ങളില്‍ ഇസ്ലാമിക ബോധം സന്നിവേശിപ്പിക്കാനുതകുന്ന തരത്തിലുള്ള അനശ്വര കഥാ പാത്രങ്ങളെ സമ്മാനിച്ചു.

പങ്ക പങ്കിലവും സചാദാര രഹിതവുമായ സാങ്കല്‍പിക കഥയെഴുത്തുകൊണ്ട് വായനക്കാരുടെ ചിന്തകള്‍ മരവിക്കുകയും സര്‍ഗാത്മകത ചോര്‍ന്നുപോവുകയും ചെയ്യുന്ന പുതിയ കാലത്ത് നസീം ഹിജാസിയുടെ കൃതികള്‍ വീണ്ടും വീണ്ടും വായിക്കപ്പെടേണ്ടവയാണ്.

ഹിജാസിയുടെ ദാസ്താനെ മുജാഹിദ് എന്ന പ്രഥമ നോവലിന്‍റെ ഭാഷാന്തരമാണ് നിലാവ് പെയ്യുന്ന മരുക്കാടുകള്‍. മനോഹരമായ നസീമിയന്‍ ശൈലിയെ ചാരുതയോടെത്തന്നെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.

ഒറ്റച്ചെടിയില്‍ പൂത്ത പൂവാടിയെന്നും ഇസ്ലാമിക ചരിത്ര ബിന്ദുക്കളെ ലളിതവും ഭാവനാപരവുമായി കോര്‍ത്തിണക്കിയ കൃതിയെന്നുമൊക്കെ പറയാവുന്ന അപൂര്‍വ്വ ഇസ്ലാമിക നോവല്‍. കൈരളിയുടെ വായന ഇഷ്ടപ്പെടുന്ന തുടര്‍ച്ചയുടെ തുടക്കം.


പുസ്തകം
രചയിതാവ്- നസീം ഹിജാസി
വിവര്‍ത്തനം- മോയിന്‍ മലയമ്മ
ഹാദിയ പബ്ളിക്കേഷന്‍
ചെമ്മാട്
പേജ് ൨൨൪
വില ൧൨൦

ഖുര്‍ആന്‍‌ സൂക്തങ്ങളിലെ ജ്ഞാനവിസ്മയങ്ങള്‍

ഖുര്‍ആന്‍‌ സൂക്തങ്ങളിലെ ജ്ഞാനവിസ്മയങ്ങള്‍

തീര്‍ത്ഥാടനത്തിന്‍റെ കനല്‍വഴികള്‍

തീര്‍ത്ഥാടനത്തിന്‍റെ കനല്‍വഴികള്‍

വിശ്വാസത്തിന്‍റെ കണ്ണീര്‍പ്പൂക്കള്‍

വിശ്വാസത്തിന്‍റെ കണ്ണീര്‍പ്പൂക്കള്‍

മനുഷ്യാവകാശങ്ങള്‍ ഒരു ഖുര്‍ആനിക വായന

മനുഷ്യാവകാശങ്ങള്‍ ഒരു ഖുര്‍ആനിക വായന

ഇസ്ലാം വഴിത്തിരിവില്‍ (ഇസ്ലാം അറ്റ് ദി ക്രോസ് റോഡ്സ്)

ഇസ്ലാം വഴിത്തിരിവില്‍ (ഇസ്ലാം അറ്റ് ദി ക്രോസ് റോഡ്സ്)

വിദ്യാര്‍ത്ഥി എന്തുചെയ്യണം? എവിടെ തുടങ്ങണം?

വിദ്യാര്‍ത്ഥി എന്തുചെയ്യണം? എവിടെ തുടങ്ങണം?

അറബികള്‍ പറഞ്ഞ ശാസ്ത്രം

അറബികള്‍ പറഞ്ഞ ശ്രാസ്ത്രം

നിവൃത്തികെട്ടുകൊണ്ടാണ് അറബികളാണ് ശാസ്ത്രത്തിന്‍റെ പ്രപിതാക്കളെന്ന് പാശ്ചാത്യര്‍ അംഗീകരിച്ചത്. സ്വതന്ത്ര പരിവര്‍ത്തനം ചെയ്യപ്പെട്ട പേരുകള്‍ക്കു പിന്നില്‍ യഥാര്‍ത്ഥ മുസ്ലിം പേരുകള്‍ ഒളിച്ചിരിക്കുന്നുവെന്ന് നാം അറിയാന്‍ തുടങ്ങിയതുതന്നെ ഇത്തരമൊരു കുന്പസാരത്തിന്‍റെ ബാക്കി പത്രമാണെന്നത് നമ്മുടെ പരിതാപകരമായ അവസ്ഥയാണ് കാണിക്കുന്നത്.
ശാസ്ത്രത്തിന്‍റെ യഥാര്‍ത്ഥ ഉപജ്ഞാതാക്കള്‍ മുസ്ലിംകളാണെന്നും അത് തട്ടിത്തെറിപ്പിക്കപ്പെട്ട് പരിവര്‍ത്തിതമായതാണെന്നും ഈ കൃതി സമര്‍ത്തിക്കുന്നു.
ചരിത്രത്തിന്‍റെ ക്രൂരമായ ഗതിമാറ്റതത്തിന് കാരണം മുസ്ലിംകള്‍ തന്നെയായിരുന്നു. ഉപജ്ഞാതാക്കള്‍ ശാസ്ത്രവിരുദ്ധരാണെന്നുവരെ തെറ്റിദ്ധരിക്കപ്പെട്ടു. നഷ്ട പൈതൃകത്തിന്‍റെ വേദനിക്കുന്ന ഓര്‍മയില്‍ വിലപിച്ചു കഴിയാനല്ല, ഓര്‍മ്മപ്പെടുത്തലുകള്‍ ക്രയാത്മകമായ മുന്നേറ്റത്തിന് വഴിയൊരുക്കേണ്ടതുണ്ട് എന്ന് അവതാരികയില്‍ സയ്യിദ് മുനവിര്‍ അലി ശിഹാബ് തങ്ങള്‍.

പുസ്തകം
രചയിതാവ്- മോയിന്‍ മലയമ്മ
അസാസ് ബുക്സെല്‍
ചെമ്മാട്, മലപ്പുറം

ഇസ്ലാമിക കല സൌന്ദര്യവും ആസ്വാദനവും

ഇസ്ലാമിക കല സൌന്ദര്യവും ആസ്വാദനവും

കലകള്‍ സംസ്കാരങ്ങളുടെ കണ്ണാടിയാണ്. ഒരു നഗരത്തിന്‍റെ സ്വാഭാവവും ആത്മാവും ഇത് പ്രതിഫലിപ്പിക്കുന്നു. കേവലം ഭൌതികമായി പിണഞ്ഞിരിക്കുന്പോള്‍ കലാമുഖം പരുഷമായിരിക്കും. അല്ലെങ്കില്‍ കലാകാരന്‍റെ മനോഗതംപോലെ നിര്‍മലമോ കളങ്കപൂര്‍ണ്ണമോ ആയിരിക്കും. അഥവാ, കലകള്‍ സാഹചര്യത്തിന്‍റെ സൃഷ്ടികളാണ്. അതിന് ധരിപ്പിക്കപ്പെടുന്ന കഞ്ചുകം പോലെയിരിക്കും അതിന്‍റെ സ്വഭാവവും പ്രസരിപ്പും. ഇവിടെ മതപരിവേഷം നല്‍കുന്പോള്‍ കലകള്‍ ആ മതത്തിന്‍റെ സ്വന്തമായിത്തീരുന്നു. പിന്നെ, അത് പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്‍റെ ആശയ പ്രസരണവും ചിന്താ വിന്യാസവുമാണ് അതിലൂടെ നടക്കുന്നത്.
കലകളും സംസ്കാരങ്ങളും അന്യാധീനപ്പെടുകയും അവിഹിത അവകാശ വാദങ്ങള്‍ ശക്തമാവുകയും ചെയ്ത ഇക്കാലത്ത് ഇസ്ലാമിക കലകളുടെ ആത്മാവും സത്തയും സവിസ്തരം പ്രതിപാദിക്കുന്ന കൃതി.